Monday, September 28, 2026

വിയറ്റ്നാം സൈനികർക്കു നേരെയും നിരായുധരായ തൊഴിലാളികൾക്ക് നേരെയും ചൈനയുടെ കല്ലേറ്; ഗാൽവാൻ മോഡൽ ആക്രമണത്തിനെതിരെ വൻ പ്രതിഷേധം

വിയറ്റ്നാം സൈന്യത്തിന് നേരെ ചൈനീസ് സൈന്യത്തിന്റെ കല്ലേറ്. ഗാൽവാനിൽ ഇന്ത്യൻ സൈനികർക്ക് നേരെ ചൈനീസ് സൈന്യം നടത്തിയ അതെ ശൈലിയിലുള്ള ആക്രമണമാണ് ചൈന ഇപ്പോൾ വിയറ്റ്നാം സൈനികർക്കെതിരെയും നടത്തിയത്. ചൈനീസ് പട്ടാളം വിയറ്റ്നാം അതിർത്തിയിൽ നിരായുധരായ നിർമ്മാണ തൊഴിലാളികൾക്കെതിരെ കല്ലുകൾ കൊണ്ടും വടികൾകൊണ്ടും ആക്രമണം നടത്തുന്ന വീഡിയോ ട്വിറ്ററിൽ പ്രചരിക്കുകയാണ്. ചൈനയുമായി അതിർത്തി പങ്കിടുന്ന വടക്കൻ വിയറ്റ്‌നാമിലെ ഹാ ജിയാങ് പ്രവിശ്യയിലാണ് സംഭവം.

2020 ൽ ഇന്ത്യൻ അതിർത്തിയിൽ നടന്ന സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇരു സൈന്യങ്ങളിലെയും ഉദ്യോഗസ്ഥർ സംസാരിക്കുന്നതിനിടെ ചൈനീസ് സൈന്യം സമാനമായ ആക്രമണം നടത്തിയിരുന്നു. കല്ലുകൊണ്ടും, വടികൊണ്ടും, മൂർച്ചയേറിയ മറ്റായുധങ്ങൾ കൊണ്ടും നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ മരിച്ചിരുന്നു. അതിർത്തിക്കടുത്ത് ഇന്ത്യ നടത്തുന്ന റോഡ് നിർമ്മാണമായിരുന്നു അന്ന് ചൈനീസ് പട്ടാളത്തെ ചൊടിപ്പിച്ചത്.

തിരുവാഭരണ ഘോഷയാത്ര മൂന്നാം ദിന കാഴ്ചകൾ

Related Articles

Latest Articles