India

“ഹിന്ദു വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളിൽ നടപടി വേണം”; തീവ്ര മുസ്ലീം പുരോഹിതർ നടത്തിയ പ്രഭാഷണത്തിനെതിരെ ഹൈന്ദവ സംഘടന സുപ്രീംകോടതിയിൽ

ദില്ലി: രാജ്യത്ത് പല ഭാഗങ്ങളിലും ഹിന്ദുക്കൾക്ക് എതിരെ വിദ്വേഷ പ്രസംഗങ്ങളും അടിച്ചമർത്തുന്ന തരത്തിലുള്ള നടപടികളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി
ഹിന്ദു സംഘടനകൾ രംഗത്തുവന്നിരിക്കുകയാണ്.തീവ്ര മുസ്ലീം പുരോഹിതർ നടത്തിയ ഹിന്ദു വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളിൽ (ate Speeches Against Hindus) നടപടി ആവശ്യപ്പെട്ട് ഹൈന്ദവ സംഘടന സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ.

അടുത്തിടെ ഹരിദ്വാറിൽ നടത്തിയ മതസമ്മേളനങ്ങളിൽ ഉൾപ്പെടെ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ സുപ്രീംകോടതി ഉത്തരാഖണ്ഡ് സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേ രീതിയിലുളള സംരക്ഷണം ഹൈന്ദവ സമൂഹത്തിനും വേണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റീസ് സുപ്രീംകോടതിയെ സമീപിച്ചത്. തീവ്ര മുസ്ലീം പുരോഹിതർ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ പട്ടികയും വീഡിയോ ക്ലിപ്പിംഗുകളും വാർത്താ ക്ലിപ്പിംഗുകളും അപേക്ഷയ്‌ക്ക് ഒപ്പം നൽകിയിട്ടുണ്ട്.

ഇവരിൽ ചിലർ ഹിന്ദു വംശഹത്യയ്‌ക്ക് പോലും ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ഇവർക്കെതിരെ യാതൊരു നടപടികളും എടുത്തിട്ടില്ലെന്നും അപേക്ഷയിൽ പറയുന്നു. നിയമത്തിന് മുൻപിൽ ഇന്ത്യയിലെ എല്ലാ പൗരൻമാരും തുല്യരാണ്. അതുകൊണ്ടു തന്നെ വിദ്വേഷ പ്രസംഗങ്ങൾ വിശകലനം ചെയ്യുമ്പോൾ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ പരിഗണനയും ഇളവുകളും നൽകാനാകില്ലെന്നും അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ മുഖേന നൽകിയ അപേക്ഷയിൽ പറയുന്നു. സമൂഹത്തിൽ സാമുദായിക വിദ്വേഷം വളർത്താനും കലാപത്തിന് പ്രേരണ നൽകാനും ലക്ഷ്യമിട്ടുളള പ്രസംഗങ്ങളാണ് പല തീവ്ര ചിന്താഗതിക്കാരായ മുസ്ലീം പുരോഹിതരും നടത്തുന്നതെന്ന് ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റീസ് നേതാക്കൾ ചൂണ്ടിക്കാട്ടി.

B4 Admin

Recent Posts

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

3 minutes ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

56 minutes ago

വിമാനം തകര്‍ക്കാനാണ് ആഗ്രഹിച്ചത്. മരണത്തെ ഭയമില്ല. ഹമാം അല്‍ ഹമ്മാമിയുടെ മൊഴി പുറത്ത്

ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…

1 hour ago

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

5 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

7 hours ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

8 hours ago