Thursday, December 18, 2025

‘ആണുങ്ങളെ മോശക്കാരായി കാണിക്കുന്നു, പുഷ്‌പയിലെ സാമന്തയുടെ ഡാന്‍സിനെതിരെ പരാതിയുമായി മെന്‍സ് അസോസിയേഷന്‍

തെന്നിന്ത്യൻ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുഷ്‌പ എന്ന അല്ലു അർജുൻ ചിത്രത്തിലെ ‘ഊ ആണ്‍ടവാ’ എന്ന് തുടങ്ങുന്ന ഈ ഗാനം ആണുങ്ങളെ മോശക്കാരായി കാണിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി എത്തിയിരിക്കുകയാണ് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന.

പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. മലയാളത്തില്‍ രമ്യ നമ്പീശനാണ് ഈ ​ഗാനം ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാ​ഗം 2021 ഡിസംബർ 17നാണ് തിയറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ ആദ്യ ഭാ​ഗം 2021 ഡിസംബർ 17നാണ് തിയറ്ററുകളിൽ എത്തുക ചിത്രത്തിലെ ഐറ്റം സോങിന് മാത്രമായി സാമന്ത ഒന്നര കോടിയിലധികം രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോർട്ടുകൾ.

Related Articles

Latest Articles