Sunday, May 19, 2024
spot_img

കളിപ്പാട്ടം വാങ്ങാൻ കടയിലേക്കെത്തിയ ബാലികയെ പീഡിപ്പിച്ച കേസ്; തൃശൂരിൽ മധ്യവയസ്‌കനെ കഠിന തടവിന് ശിക്ഷിച്ച് പോക്‌സോ കോടതി

 

തൃശൂർ: തന്റെ കടയിൽ വന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കടയുടമയ്‌ക്ക് കഠിന ശിക്ഷ വിധിച്ച് പോക്‌സോ കോടതി. 6വർഷം കഠിന തടവും 35,000 രൂപ പിഴയുമാണ് പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

തൃശൂർ ചെമ്പൂക്കാവ് സ്വദേശി ജോസഫ് തെക്കൂടനെയാണ് കോടതി കഠിന തടവിന് പോക്‌സോ കോടതി ശിക്ഷിച്ചത്. മധ്യവയസ്‌കനായ പ്രതി തൃശൂരിൽ നടത്തുന്ന കളിപ്പാട്ട കടയിലേക്ക് വന്ന പെൺകുട്ടിയെ ആയിരുന്നു പീഡനത്തിന് ഇരയാക്കിയത്.എന്നാൽ നിലവിൽ മറ്റൊരു കേസിൽ റിമാഡിൽ കഴിയുകയണ് പ്രതി.

Related Articles

Latest Articles