Tuesday, May 21, 2024
spot_img

കോഴിക്കോട് മെ​ഡി​ക്ക​ല്‍ കോളേജിലെ റാഗിങ്ങ്; സസ്‌പെൻഡ് ചെയ്‌ത രണ്ട് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

കോ​ഴി​ക്കോ​ട്: കോഴിക്കോട് മെ​ഡി​ക്ക​ല്‍ വിദ്യാർത്ഥി​യെ റാഗ് ചെയ്ത കേസിൽ സസ്‌പെൻഡ് ചെയ്‌ത രണ്ട് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു.റാ​ഗി​ങ്ങി​നെ തു​ട​ര്‍​ന്ന് പി​ജി വിദ്യാർത്ഥി പ​ഠ​നം നി​ര്‍​ത്തേണ്ട സാഹചര്യം ഉണ്ടായതോടെയാണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​ കേ​സെടുത്തത്.

ഡോ. ​മു​ഹ​മ്മ​ദ് സാ​ജി​ദ്, ഡോ. ​ഹ​രി​ഹ​ര​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെയാണ് റാ​ഗിം​ങ്ങ് വി​രു​ദ്ധ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ നാ​ല് അ​നു​സ​രി​ച്ച് കേസെടുത്തത്. ഓ​ര്‍​ത്തോ പി​ജി വിദ്യാർത്ഥി​യാ​യി​രു​ന്ന ഡോ. ​ജി​തി​ന്‍ ജോ​യി​യാ​ണ് സീ​നി​യ​ര്‍ വിദ്യാർത്ഥി​ക​ളു​ടെ പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് പ​ഠ​നം അ​വ​സാ​നി​പ്പി​ച്ച​ത്.

മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും വി​ശ്ര​മി​ക്കാ​ന്‍ പോ​ലും അ​നു​വ​ദി​ക്കാ​തെ ജോ​ലി ചെ​യ്യി​ച്ചെ​ന്നും ജി​തി​ന്‍ പ​റ​ഞ്ഞു. കോ​ള​ജി​ലെ റാ​ഗിം​ഗ് ക​മ്മി​റ്റി​ക്ക് വിദ്യാർത്ഥി പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ഇന്നലെ സീ​നി​യ​ര്‍ വിദ്യാർത്ഥിക​ളെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

Related Articles

Latest Articles