Monday, December 22, 2025

ബാങ്ക് തട്ടിപ്പ്; കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ്

7000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സിബിഐ റെയ്ഡ് നടത്തുന്നു. 169 ഇടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

കേരളം കൂടാതെ ആന്ധ്ര, ചണ്ഡിഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാണ, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, യുപി, ഉത്തരാഖണ്ഡ്, ദാദ്ര നഗര്‍ ഹവേലി എന്നിവടങ്ങളിലാണ് റെയ്ഡ്.

ബാങ്ക്ത ട്ടിപ്പുമായി ബന്ധപ്പെട്ട് 35 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് റെയ്ഡ് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്‌.

Related Articles

Latest Articles