Monday, May 20, 2024
spot_img

സ്‌കൂള്‍ കാന്റീനിലും ചുറ്റുവട്ടത്തും ജങ്ക് ഫുഡ് നിരോധിച്ചു

സ്‌കൂള്‍ കാന്റീനിലും സ്‌കൂളിന്റെ 50 മീറ്റര്‍ ചുറ്റുവട്ടത്തും ജങ്ക് ഫുഡുകള്‍ നിരോധിച്ചു. സ്‌കൂള്‍ ഹോസ്റ്റലുകളിലെ മെസ്സുകളിലും ജങ്ക് ഫുഡിന് നിരോധനമുണ്ട്. ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്തരവ് പുറത്തിറക്കിയത്. രാജ്യത്തുടനീളം ഈ നിയമം ബാധകമാവും.

സ്‌കൂള്‍ കായിക മേളകളില്‍ ജങ്ക് ഫുഡുകളുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. കോള, ചിപ്‌സ്, ബര്‍ഗര്‍, പിസ, കാര്‍ബണേറ്റഡ് ജൂസുകള്‍ തുടങ്ങി ജങ്ക് ഫുഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എല്ലാ ഭക്ഷണങ്ങള്‍ക്കും നിരോധനം ബാധകമാണ്. കുട്ടികളില്‍ ശരിയായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

അമിതഭാരം, പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം, വന്ധ്യത, അര്‍ബുദം തുടങ്ങി ഒട്ടേറെ രോഗങ്ങളാണ് ജങ്ക് ഫുഡുകള്‍ കൊണ്ട് ഉണ്ടാവുന്നത്.

Related Articles

Latest Articles