ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് അന്വേഷിച്ച എൻ.സി.ബി മൂംബൈ സോൺ മുൻ മേധാവി സമീർ വാങ്കഡെയ്ക്കെതിരെ എഫ്ഐആര്‍ ഫയൽ ചെയ്ത് സിബിഐ. സമീര്‍ വാങ്കഡെ ആര്യന്‍ ഖാനെ ലഹരിക്കേസില്‍പ്പെടുത്തി 25 കോടി നേടാന്‍ ശ്രമിച്ചെന്നാണ് സിബിഐ എഫ്ഐആര്‍ ഫയൽ ചെയ്തിരിക്കുന്നത്.
ഇതിനായി ആര്യന്‍ ഖാന്‍ കേസിലെ വിവാദ ഇന്‍ഫോര്‍മര്‍ സമീര്‍ ഗോസാവിക്കൊപ്പം സമീർ വാങ്കഡെ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിലുണ്ട്. സമീർ വാങ്കഡെയ്ക്ക് വേണ്ടി സമീര്‍ ഗോസാവി ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ 18 കോടിക്ക് ധാരണയായെന്നും ആദ്യഗഡുവായി 50 ലക്ഷം വാങ്ങിയെന്നും എഫ്ഐആറിൽ പറയുന്നു.

