Sunday, April 28, 2024
spot_img

മതപരിവർത്തനത്തിന് നിർബന്ധിതയായി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണ ചുമതല സിബിഐ ഏറ്റെടുത്തു

ചെന്നൈ: തഞ്ചാവൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് ഏറ്റെടുത്ത് സിബിഐ. തുടർന്ന് തഞ്ചാവൂർ മൈക്കിൾപട്ടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ലാവണ്യയുടെ കേസിന്റെ എഫ്ഐആർ സിബിഐ രജിസ്റ്റർ ചെയ്തു.

ജനുവരി 9 നാണ് പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ ജനുവരി 19 ന് ലാവണ്യ മരിക്കുകയായിരുന്നു. സ്കൂൾ മാനേജ്മെന്‍റ് മതപരിവർത്തനത്തിന് നിർബന്ധിച്ച് മാനസിക പീഡനത്തിന് ഇരയാക്കിയതാണ് കുട്ടി ജീവനൊടുക്കാൻ കാരണമെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതേതുടർന്ന് പ്രാദേശിക വിശ്വഹിന്ദു പരിഷത് പ്രവർത്തകൻ മതപരിവർത്തന ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് ലാവണ്യയുടെ മരണം വിവാദമായത്.

അതേസമയം പ്രദേശം സന്ദർശിച്ച് ആരോപണം സംബന്ധിച്ച് വസ്തുത അന്വേഷിച്ച് കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കാൻ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ നാലംഗ സമിതിയെ നിയോഗിച്ചതോടെ കേസ് ദേശീയമായി ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെയാണ് സിബിഐ കേസ് ഏറ്റെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടത്.

മാത്രമല്ല കുട്ടിയുടെ ആരോപണത്തിൽ വാ‍ർഡനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ജുവനൈൽ ആക്ട് പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു. വാാർഡനെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. കൂടാതെ കുട്ടിമതപരിവർത്തനത്തിന് തയ്യാറാകാതിരുന്നതിനാൽ ലാവണ്യയെകൊണ്ട് വാ‍ർഡൻ അഡ്മിനിസ്ട്രേഷൻ, മെയിന്റനൻസ് വിഭാഗങ്ങൾ വൃത്തിയാക്കിച്ചതായും ആരോപണം ഉണ്ട്.

Related Articles

Latest Articles