Thursday, May 16, 2024
spot_img

പഞ്ചാബിലെ മണ്ഡി ഗോഡൗണുകളിൽ സി.ബി.ഐ റെയ്ഡ്; പല നിർണ്ണായക വസ്തുക്കളും കണ്ടെടുത്തു?

ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭം തുടരുന്നതിനിടയിൽ പഞ്ചാബിലെ ധാന്യ സംഭരണകേന്ദ്രങ്ങളിൽ സി.ബി.ഐ. റെയ്‌ഡ്. തുടർന്ന് വ്യാഴാഴ്ച രാത്രി മുതൽ അർദ്ധ സൈനിക വിഭാഗങ്ങളുടെ കൂടി സഹായത്തോടെ റെയ്ഡ് നടത്തി. മാത്രമല്ല ഇവിടങ്ങളിലായി സൂക്ഷിച്ചിരുന്ന അരിയും ഗോതമ്പും പരിശോധനാ സംഘം പിടിച്ചെടുത്തു. പഞ്ചാബ് ധാന്യ സംഭരണ കോർപറേഷൻ, പ‍ഞ്ചാബ് വേർഹൗസിങ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയതെന്നാണ് സൂചന.

നിലവിൽ സംസ്ഥാനത്തെ 40 സംഭരണകേന്ദ്രങ്ങളിൽ സി.ബി.ഐ. റെയ്‌ഡ് നടക്കുന്നതായാണ് വിവരം. ഏതൊക്കെ സ്ഥലങ്ങളിലെ സംഭരണശാലകളിലാണ് റെയ്ഡ് നടത്തിയതെന്നു സി.ബി.ഐ സംഘം വ്യക്തമാക്കിയില്ല. 2019, 2020 വർഷങ്ങളിൽ സംഭരിച്ച അരിയും ഗോതമ്പും പിടിച്ചെടുത്തെന്ന് പരിശോധനാ സംഘം വ്യക്തമാക്കി. റിപ്പബ്ലിക് ദിന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതി രൂക്ഷമായതിനു പിന്നാലെയാണ് സംഭരണശാലകളിലെ സി.ബി.ഐ റെയ്ഡ്.

Related Articles

Latest Articles