Saturday, December 20, 2025

സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു;വിജയശതമാനത്തിൽ രാജ്യത്ത് ഒന്നാമത് തിരുവനന്തപുരം

സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 87.33 ആണ് വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിജയശതമാനം. 99.91 ആണ് തിരുവനന്തപുരത്തെ വിജയശതമാനം.

16.89 ലക്ഷം വിദ്യാർഥികളാണ് സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ എഴുതിയത്. 78.05 ശതമാനം വിജയം നേടിയ പ്രയാഗ് രാജിലാണ് ഏറ്റവും വിജയശതമാനം കുറവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണ് ഇത്തവണത്തെ വിജയം. 92.7 ആണ് കഴിഞ്ഞ വർഷത്തെ വിജയ ശതമാനം.

Related Articles

Latest Articles