തൃശൂർ: നെല്ലിക്കുന്നിൽ ഭഷണം ചോദിച്ച് വീട്ടില്‍ കയറി വയോധികയുടെ സ്വർണ മാല കവർന്ന പ്രതി പിടിയിൽ. എറണാകുളം വെെപ്പിന്‍കര സ്വദേശി ജാന്‍വാസാണ് പിടിയിലായത്.ഒല്ലൂര്‍ പൊലീസ് ആണ് നിർണ്ണയകമായ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടിയത്.ഇക്കഴിഞ്ഞ 7നായിരുന്നു കേസിന് ആസ്പദമായ സംഭവം.
നെല്ലിക്കുന്ന് സ്വദേശി പൈനാടൻ വീട്ടിൽ വെറോനിക്കയുടെ (75) മാലയാണ് പ്രതി കവര്‍ന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് പ്രതി എത്തിയത്. തുടര്‍ന്ന് വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. വയോധിക പ്രതിക്ക് ഭക്ഷണം നല്‍കുകയും ശേഷം ഭക്ഷണം കഴിച്ചു കഴിഞ്ഞതോടെ പ്രതി വയോധികയെ ആക്രമിക്കുകയും മൂന്നര പവന്‍ തൂക്കമുള്ള മാല കവര്‍ന്ന് കടന്നുകളയുകയായിരുന്നു.നിരവധി സിസിടിവികള്‍ കേന്ദ്രീകരിച്ച് പത്ത് ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ പെരുമ്പാവൂരില്‍ നിന്നാണ് പ്രതി പിടിയിലായത്

