Saturday, June 15, 2024
spot_img

ഗര്‍ഭച്ഛിദ്രത്തില്‍ നിയമ ഭേദഗതിക്കായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍: സ്ത്രീകള്‍ക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാകില്ല

ദില്ലി: ഗര്‍ഭച്ഛിദ്രത്തില്‍ സ്ത്രീകള്‍ക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഗര്‍ഭഛിദ്രം മൗലിക അവകാശത്തിന്റെ ഭാഗമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു . സുപ്രിംകോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്. എം.ടി.പി നിയമം ഉദാരമാക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട് 1971 (എംടിപി) പ്രകാരം 20 ആഴ്ചയില്‍ താഴെയുള്ള ഭ്രൂണം മാത്രമേ ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കുകയുള്ളു. ഈ പരിധി 26 ആഴ്ച്ചയിലേക്ക് ഉയര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഗര്‍ഭിണിയായ യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രമേ നിലവില്‍ ഇന്ത്യയില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കുകയുള്ളു. ഈ നിയമത്തിലും ഭേദഗതി വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Related Articles

Latest Articles