തിരുവനന്തപുരം: ഇന്ത്യയും റഷ്യയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു തിരുവനന്തപുരത്ത് ആഘോഷിച്ചു. വാർഷികാഘോഷം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. റഷ്യൻഹൗസിന്റെയും, റഷ്യൻ അസ്സോസിയേഷൻ ഓഫ് ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുമാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
1971-ൽ ഒപ്പ് വച്ച സമാധാന സഹകരണ ഉടമ്പടി മേഖലയിലെ ഇന്ത്യയുടെ പ്രാധാന്യത്തിനു കരുത്തേകുകയും ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണം മറ്റു രാജ്യങ്ങൾക്ക് മാതൃകയാണെന്നും ജി.ആർ.അനിൽ പറഞ്ഞു.
ചെന്നൈയിലെ റഷ്യൻ കോൺസുൽ ജനറൽ ഒഗ് അവദേവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി Dr.V.P.Joy മുഖ്യപ്രഭാഷണം നടത്തി. ടി.പി.ശ്രീനിവാസൻ, വളദിമീർ പളസ്കോവ് എന്നിവർ പ്രസംഗിച്ചു. റഷ്യൻ ഗായിക യൂലിയ പാവയുടെ സംഗീതപരിപാടിയും ഉണ്ടായിരുന്നു.

