പാലക്കാട്: ലോകകപ്പ് ഫുട്‌ബോളിലെ അർജന്റീനയുടെ വിജയം മതിമറന്ന് ആഘോഷിച്ച് മത്സ്യവ്യാപാരി.
ആരാധകർക്ക് സൗജന്യമായി 200 കിലോ മത്തി നൽകിയാണ് കട്ട അർജന്റീന ഫാനായ അമ്പലപ്പാറ സ്വദേശി സൈതലവി ആഘോഷിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ അർജന്റീന വിജയിച്ചതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽ നടന്ന ആഘോഷ പരിപാടികളെക്കുറിച്ചുള്ള വാർത്തകൾ സൈതലവി കണ്ടിരുന്നു. ഇതോടെയാണ് മീൻ വിതരണം ചെയ്ത് തന്നെ ആഘോഷിക്കാൻ അദ്ദേഹം തീരുമാനിച്ചത്. ഇതോടെ പാലക്കാട് പോയി 200 കിലോ മത്തിയുമായി തിരിച്ചെത്തി. തുടർന്ന് മുഴുവനും ആളുകൾക്ക് വിതരണം ചെയ്യുകയായിരുന്നു. ആവശ്യക്കാർക്ക് ആവശ്യമുള്ളത്ര മീനാണ് സൈതലവി നൽകിയത്. അനൗൺസ്‌മെന്റിന്റെ അകമ്പടിയോടെയായിരുന്നു മത്സ്യവിതരണം.

