കേരളത്തിന് ഉൽസവകാല അധിക നികുതിവിഹിതമായി കേന്ദ്ര സർക്കാർ 1404.50 കോടി രൂപ അനുവദിച്ചു. വരാനിരിക്കുന്ന ആഘോഷങ്ങളും പുതുവർഷവും കണക്കിലെടുത്ത് അടിസ്ഥാന വികസനത്തിനും സാമൂഹികക്ഷേമ പദ്ധതികൾക്കുമായാണ് പണം അനുവദിച്ചത്. എല്ലാ സംസ്ഥാനങ്ങൾക്കുമായി 72,961.21 കോടി രൂപയുടെ നികുതി വിഹിതമാണ് അധിക ഗഡുവായി കേന്ദ്ര സർക്കാർ അനുവദിച്ചത്.
2024 ജനുവരി 10ന് സംസ്ഥാനങ്ങൾക്ക് നൽകേണ്ട നികുതി വിഭജന ഗഡുവിനു പുറമേയാണ്, 2023 ഡിസംബർ 11ന് റിലീസ് ചെയ്ത 72,961.21 കോടി രൂപയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ശമ്പളവും പെൻഷനും നൽകാൻ പണമില്ലാതെ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന് വലിയ ആശ്വാസമാണ് കേന്ദ്രം അനുവദിച്ചിരിക്കുന്ന ഈ അധിക ഗഡു.

