ദല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിദേശ ടൂറിസ്റ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍.വിദേശ ടൂറിസ്റ്റുകള്‍ക്ക് രാജ്യം വിലക്കേര്‍പ്പെടുത്തിയിട്ട്. ഒന്നര വര്‍ഷമായി . വരുന്ന പത്ത് ദിവസത്തിനകം ഇക്കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.കോവിഡിനെ തുടര്‍ന്ന് ഏറ്റവും വലിയ തിരിച്ചടികള്‍ നേരിട്ട മേഖലയാണ് ടൂറിസം. ഈ മേഖലയുടെ തിരിച്ചുവരവ് സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തല്‍.രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാന മേഖലകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആദ്യത്തെ അഞ്ച് ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ക്ക് സൗജന്യമായി വിസ നല്‍കുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. സൗജന്യ വിസ നല്‍കാനുള്ള നീക്കം ഇന്ത്യ സന്ദര്‍ശിക്കുന്ന ഹ്രസ്വകാല വിനോദ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ ടൂറിസ്റ്റുകള്‍ക്കുള്ള അനുമതി ലഭ്യമാക്കുമെങ്കിലും മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും. വാക്‌സിനേഷന്‍ ചെയ്തവര്‍, കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം തുടങ്ങിയവ പോലുള്ള നിബന്ധനകളെ കുറിച്ച് ആലോചിക്കുന്നതായും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…