Friday, January 2, 2026

കേന്ദ്ര ബഡ്‌ജറ്റ് : പ്രതിരോധ സംഭരണത്തിൽ ഇനി 68 ശതമാനവും ആഭ്യന്തര വിപണിയിൽ നിന്ന്; പ്രതിരോധ സ്വയം പര്യാപ്തതയിലേക്ക് നിർണ്ണായക ചുവട് വയ്പ്പ്

രാജ്യം ഏറ്റവുമധികം ഇറക്കുമതിയെ ആശ്രയിച്ചിരുന്നത് പ്രതിരോധ മേഖലയിലാണ്. എന്നാൽ പ്രതിരോധ ഇടപാടുകളിൽ മൂലധന ചെലവുകളുടെ 68 ശതമാനവും ആഭ്യന്തര വിപണിയിൽ നടത്താനുള്ള വലിയ ചുവട് വയ്പ്പ് നടത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബഡ്‌ജറ്റിലാണ് പ്രഖ്യാപനമുള്ളത്. ഇറക്കുമതി ചെയ്ത പ്രതിരോധ ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറക്കാനും സ്വാശ്രയത്വം മേഖലയിൽ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പ്രഖ്യാപനം. കഴിഞ്ഞ സാമ്പത്തിക വർഷം ആഭ്യന്തര വിപണിയിൽ നിന്നുള്ള പ്രതിരോധ സംഭരണം 68 ശതമായിരുന്നു. രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആർ ഡി ഓ വ്യവസായങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും അക്കാദമിക് സ്ഥാപനങ്ങൾക്കും തുറന്നു കൊടുക്കുമെന്നും പ്രഖ്യാപനമുണ്ട്.

പ്രതിരോധ ഉപകരണങ്ങളുടെ രൂപകൽപ്പനയിലും വികസനത്തിലും സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്നും ബഡ്‌ജറ്റിൽ പ്രഖ്യാപനമുണ്ട്.

Related Articles

Latest Articles