Tuesday, April 23, 2024
spot_img

ഇനി ഓൺലൈൻ തട്ടിപ്പ് എളുപ്പമാകില്ല,തട്ടിപ്പുവീരന്മാരെ പൂട്ടാൻ പുതിയ സംവിധാനം

 ഓൺലൈനിൽ വ്യാപകമായി നടക്കുന്ന തട്ടിപ്പുകൾ അവസാനിപ്പിക്കുന്നതിനായി പുതിയ സൈബര്‍ സുരക്ഷാ നയം വരുന്നു. പുതിയ നയം രൂപീകരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്.

ഡിസംബറിൽ നയം പ്രഖ്യാപിച്ചേക്കും. ഇതിനായി രൂപീകരിച്ച നോഡല്‍ ഏജന്‍സി വിവിധ മന്ത്രാലയങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായം ശേഖരിച്ചു.

നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോ-ഓര്‍ഡിനേറ്റേഴ്സ് ഓഫീസാണ് പുതിയ നയം തയ്യാറാക്കാനുള്ള നോഡല്‍ ഏജന്‍സി. നയ രൂപീകരണത്തിന്റെ ഭാഗമായി, ടെലികോം കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ വിവര സുരക്ഷാ ഓഡിറ്റ് നടത്താനും നിര്‍ദേശിച്ചിരുന്നു.

ഒരു വർഷത്തോളമായി ഇതിനായുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. 2013-ലെ സൈബര്‍ നയത്തിന്റെ പരിഷ്‌കരിച്ച രൂപമാണ് പുതിയ നയം. 2013ലെ സൈബർ നയം ഒരു മാർഗ്ഗരേഖയാണെങ്കിൽ, 2020ൽ വരുന്നത്, എന്തൊക്കെ ചെയ്യാം, ഏതെല്ലാമാണ് കുറ്റം എന്ന് കൃത്യമായി രേഖപ്പെടുത്തുന്ന നയമാണ്.

Related Articles

Latest Articles