Monday, January 5, 2026

ഒറ്റയടിക്ക് 700ലധികം പേരെ വഹിക്കാന്‍ ശേഷിയുള്ള വ്യോമസേനാ വിമാനങ്ങള്‍ യുക്രൈനിലേക്ക്; ഭാരതീയ പൗരന്മാര്‍ക്കായി അതിവേഗ നീക്കവുമായി കേന്ദ്രം

ദില്ലി: റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഭാരതീയ പൗരന്മാര്‍ക്കായി അതിവേഗ നീക്കം നടത്തി കേന്ദ്രസര്‍ക്കാര്‍. യുക്രൈനിൽ നിന്നുള്ള രക്ഷാ ദൗത്യത്തിന് ഇന്ത്യന്‍ വ്യോമസേനയോട് തയ്യാറാവാനാണ് കേന്ദ്രം അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

4 കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ നാല് സ്വകാര്യവിമാനങ്ങള്‍ പുറപ്പെടുന്നതിനൊപ്പം ഡോണിയര്‍ വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുളള സൈനികരും യുക്രൈനിന്റെ അതിര്‍ത്തി രാജ്യങ്ങളില്‍ പറന്നിറങ്ങുമെന്നാണ് പുറത്തുവരുന്നസൂചന. ഒറ്റയടിക്ക് 700ലധികം പേരെ വഹിക്കാന്‍ ശേഷിയുള്ള വ്യോമസേനാ വിമാനങ്ങള്‍ യമനിലും അഫ്ഗാനിലും ഇന്ത്യക്കായി നിരവധി രക്ഷാ പ്രവര്‍ത്തനം നടത്തി ലോക ശ്രദ്ധനേടിയതാണ്.

അതേസമയം കീവിലേക്ക് റഷ്യയുടെ വന്‍ സൈനിക വ്യൂഹം മുന്നേറുന്ന സാഹചര്യത്തിലാണ് വിവിധ നഗരങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അതിവേഗ നീക്കം നടത്തുന്നത്. വ്യോമസേന C-17 വിമാനങ്ങളാണ് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ചൊവ്വാഴ്ച ദൗത്യത്തിനായി പുറപ്പെടുന്നത്. എന്നാൽ നിലവില്‍ റൊമാനിയ, ഹംഗറി എന്നീ പടിഞ്ഞാറന്‍ മേഖലയിലെ അയല്‍ രാജ്യങ്ങളുടെ സഹായത്താലാണ് ഇന്ത്യന്‍ പൗരന്മാരെ ഏകോപിപ്പിച്ച് രക്ഷാ ദൗത്യം നടക്കുന്നത്. 14000 പേരെയാണ് നാട്ടിലേക്ക് മടക്കിയെത്തിക്കാനുള്ളത്.

Related Articles

Latest Articles