Sunday, May 12, 2024
spot_img

ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷി ഒമിക്രോണിന്; അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര സർക്കാർ

ദില്ലി:രാജ്യത്ത് ഒമിക്രോണ്‍ കൂടുതലായി വ്യാപിക്കുന്നതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍.

കോവിഡ് ഡെല്‍റ്റ വകഭേദത്തെക്കാള്‍ ഒമിക്രോണിന് വ്യാപന ശേഷി കൂടുതലാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഡെല്‍റ്റയെക്കാള്‍ മൂന്ന് മടങ്ങ് വ്യാപന ശേഷി ഒമിക്രോണിന് ഉണ്ടെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചു.പ്രതിരോധം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

അപകടകരമായേക്കാവുന്ന നിലയിലേക്ക് സാഹചര്യം നീങ്ങുന്നതിന് മുന്നേ തയ്യാറെടുപ്പുകള്‍ എടുക്കാനാണ് കത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേസമയം ഒമിക്രോണ്‍ ഭീഷണിയ്ക്കൊപ്പം തന്നെ രാജ്യത്ത് ഡെല്‍റ്റ വകഭേദ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. പ്രാദേശിക തലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയ്യാറെടുപ്പുകള്‍ തുടങ്ങാനാണ് നിര്‍ദ്ദേശം.

Related Articles

Latest Articles