ആലപ്പുഴ:ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ അഡ്വ രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ അഞ്ച് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ.
ആസിഫ്,സുധിർ,അർഷാദ്,അലി,നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ എല്ലാവരും മണ്ണഞ്ചേരി സ്വദേശികളാണെന്ന് പോലീസ് വ്യക്തമാക്കി.
എന്നാൽ ഇതിനിടെ വധക്കേസിൽ കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പഞ്ചായത്തംഗം നവാസ് നൈനയെ പോലീസ് വിട്ടയച്ചു. സർവകക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം ആലപ്പുഴ ജില്ലയില്‍ നിരോധാജ്ഞ വ്യാഴാഴ്ച രാവിലെ ആറുവരെ നീട്ടി. ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടിയത്.
മാത്രമല്ല സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കര്‍ശന പരിശോധനക്ക് ഡി.ജി.പിയുടെ നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ. സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

