Monday, November 16, 2026

സുപ്രധാന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ ! ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സാഹചര്യം നിരീക്ഷിക്കാൻ പ്രത്യേക ഉന്നത തല സമിതി

ദില്ലി : ബംഗ്ലാദേശിൽ കലാപം ആളിക്കത്തുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ഉന്നത തല സമിതിക്ക് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍. ബിഎസ്എഫ് ഈസ്റ്റേണ്‍ കമാന്‍ഡ് എഡിജിയാകും സമിതിക്ക് നേതൃത്വം നല്‍കുക.ബംഗ്ലാദേശിലെ ഇന്ത്യക്കാരുടേയും ഹിന്ദുക്കളേയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടേയും സുരക്ഷ ഉറപ്പു വരുത്താന്‍ ഈ സമിതി ബംഗ്ലാദേശ് അധികൃതരുമായി ആശയവിനിമയം നടത്തും. ആഭ്യന്തരമന്ത്രി അമിത് ഷായാണ് സമൂഹ മാദ്ധ്യമമായ എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശ് അധികൃതരുമായി സമിതി ആശയവിനിമയം നടത്തുമെന്നും ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുമെന്നും അദ്ദേഹം കുറിച്ചു.

ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 1200-ഓളം വരുന്ന, തീവ്രവാദികളടക്കമുള്ള കുറ്റവാളികൾ ജയിലില്‍നിന്ന് രക്ഷപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അതിര്‍ത്തി സുരക്ഷാ സേനയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Latest Articles