Sunday, January 11, 2026

ജനസംഖ്യ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ; നിർണ്ണായക തീരുമാനം ഉടൻ

ദില്ലി: കേന്ദ്ര സർക്കാർ ജനസംഖ്യാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ സുപ്രധാന തീരുമാനം ഉടനുണ്ടാകുമെന്ന് സൂചന. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം പ്രായോഗിക തലത്തിൽ ഉടൻ നടപ്പിലാക്കിയേക്കും. ഇത് സംബന്ധിച്ച് ഉന്നതതല ചർച്ചകൾ പുരോഗമിക്കുകയാണ്.

ജനസംഖ്യാ നിയന്ത്രണം കുടുംബാസൂത്രണത്തിന്റെ പുതിയ ചട്ടക്കൂട്ടിൽ ഉൾപ്പെടുത്തി ജനസംഖ്യാ നയം പ്രഖ്യാപിക്കാനാണ് സാധ്യത. ഈ നയം നീതി ആയോഗുമായി നയത്തെ ബന്ധിപ്പിക്കുമെന്നും വിവരമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ ജനസംഖ്യാ വർദ്ധനവ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണെന്ന് പറഞ്ഞിരുന്നു. ചെറിയ കുടുംബമെന്നത് ഉത്തരവാദിത്വമായി കണക്കാക്കുന്ന പൗരന്മാർ രാജ്യത്തുണ്ടെന്നും അത് രാജ്യസ്നേഹത്തിന്റെ അടയാളമാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകൾ ചെറിയ കുടുംബം എന്ന ആശയത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്ന സൂചനയാണ് നൽകുന്നത്.

ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കുന്നത് രാജ്യത്തിൻറെ പുരോഗതിക്ക് തടസ്സമാകുമെന്ന് നേരത്തേ തന്നെ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.

Related Articles

Latest Articles