Monday, December 22, 2025

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിലെ സുരക്ഷാ വീഴ്ച; ചില സംഘടനകളുടെ സംശയകരമായ പ്രവർത്തനങ്ങളെ കുറിച്ച് സംസ്ഥാന സർക്കാരിന് വിവരം നൽകിയിരുന്നതായി കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനവുമായി ബന്ധപ്പെട്ട് സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടന തദ്ദേശീയരായ യുവാക്കളെ സംഘടിപ്പിക്കുന്നതായും നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായും പ്രധാനമന്ത്രിയുടെ സന്ദർശന സ്ഥലം പാക് അതിർത്തിക്ക് സമീപമായതിനാൽ കരുതിയിരിക്കണമെന്നും സംസ്ഥാന സർക്കാരിന് കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. സമരങ്ങളും ഖെരോവോ കളും നടത്താൻ പദ്ധതിയിടുന്ന ചില സംഘടനകളെ കുറിച്ചുള്ള വ്യക്തവും എളുപ്പത്തിൽ നടപടിയെടുക്കാൻ കഴിയുന്നതുമായ വിവരങ്ങളാണ് നൽകിയത്. സംസ്ഥാനത്തെ കർഷകരുടെ പെട്ടെന്നുള്ള സമരമാണ് സുരക്ഷാ വീഴ്ചക്ക് കാരണമെന്നാണ് പഞ്ചാബ് ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്കിയിട്ടുള്ളതെന്നറിയുന്നു.കേന്ദ്ര സംസ്ഥാന സർക്കാരുകൾ അന്വേഷണത്തിനായി സമിതികളെ പ്രഖ്യാപിച്ചുവെങ്കിലും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണ സാധ്യത ആരായാനായി സുപ്രീം കോടതി അന്വേഷണങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ജനുവരി 5 നാണ് ഹുസൈൻ വാലാ ഗ്രാമത്തിലേക്കുള്ള യാത്രാ മധ്യേ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം മോഗ-ഫിറോസ്പൂർ ദേശീയപാതയിലെ ഒരു ഫ്ലൈ ഓവറിൽ തടയപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ ശുപാർശ ചെയ്തിരിക്കുകയാണ്

Related Articles

Latest Articles