ദില്ലി: ദിവസങ്ങളോളമായി നിലനിൽക്കുന്ന മണിപ്പൂർ സംഘർഷത്തിൽ കേന്ദ്ര ഇന്റലിജൻസിന്റെ കർശ്ശന മുന്നറിയിപ്പ്.സുരക്ഷ സേനകളുടെ യൂണിഫോം ധരിച്ച് അക്രമികൾ വെടിവെയ്പ് നടത്തിയേക്കാമെന്നാണ് ഇൻ്റലിജൻസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ചുരചന്ദ്പൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് എന്നിവിടങ്ങളിൽ കനത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്. കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് മുൻ കരസേന മേധാവി വേദ പ്രകാശ് മാലിക് ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം കേന്ദ്രസഹമന്ത്രി രാജ് കുമാര്‍ രഞ്ജന്‍റെ വീടിന് തീവച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി.
ഇംഫാലില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നതിനിടെയാണ് കേന്ദ്രസഹമന്ത്രി രാജ് കുമാര്‍ രഞ്ജന്‍റെ വീടിന് തീവച്ചത്.കഴിഞ്ഞ ദിവസം മണിപ്പൂരില്‍ വ്യവസായ മന്ത്രിയുടെ വീടിനും അക്രമികള്‍ തീയിട്ടിരുന്നു. വ്യവസായ മന്ത്രി നെംച കിപ്ജെന്റെ ഔദ്യോഗിക വസതിക്കാണ് തീയിട്ടത്. അക്രമികള്‍ക്ക് വേണ്ടി സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചു.

