Friday, January 9, 2026

സാമ്പത്തികസ്ഥിതി;കേന്ദ്രസർക്കാരിന് തുറന്ന നിലപാടെന്നു നിർമല സീതാരാമൻ

ദില്ലി: രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് രാജ്യസഭയിൽ ഇന്ന് പ്രത്യേക ചർച്ച നടക്കും. ആനന്ദ് ശർമ്മ, ബിനോയ് വിശ്വം, കെ.കെ.രാഗേഷ് എന്നിവരാണ് ചർച്ചയ്ക്ക് നോട്ടീസ് നല്കിയത്. ധനമന്ത്രി നിർമ്മല സീതാരാമൻ ചർച്ചയ്ക്ക് മറുപടി നല്കും. സോണിയ ഗാന്ധിയുടെ എസ്പിജി സുരക്ഷ പിൻവലിച്ചതുമായി ബന്ധപ്പെട്ട ബിൽ ഇന്ന് ലോക്സഭ പരിഗണിക്കും. ദമൻദിയു ദാദ്രനഗർ ഹവേലി എന്നിവയെ ഒറ്റ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള ബില്ലും ലോക്സഭയുടെ അജണ്ടയിലുണ്ട്.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും,
സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ ഏതെങ്കിലും മേഖലയിലുള്ളവര്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അവരെ സ്വഗതം ചെയ്യുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഏതെങ്കിലും മേഖലയില്‍ നിന്നും പിന്തുണയോ സഹായമോ വേണമെന്നുള്ള ആവശ്യം ഉയര്‍ന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാനിന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles