Tuesday, December 16, 2025

സംഭവം ഇറുക്ക് !! മലയാളത്തിൽ വീണ്ടും പോസ്റ്റ് പങ്കുവച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനികുമാർ വൈഷ്ണവ്; മിഷൻ കേരള ഈസ് ഓൺ !

സമൂഹ മാദ്ധ്യമങ്ങളിൽ മലയാളത്തിൽ പോസ്റ്റ് പങ്കുവെച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനികുമാർ വൈഷ്ണവ്. ഇന്നലെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ കന്നിയാത്രയിൽ അമ്മയോടൊപ്പം യാത്ര ചെയ്യുന്ന കുഞ്ഞിന്റെ ചിത്രം, കൊച്ച് കൊച്ച് സന്തോഷങ്ങൾ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം പങ്ക് വച്ചത്.

കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫിന് തൊട്ട് പിന്നാലെ ഇന്നലെ അദ്ദേഹം മലയാളത്തിൽ പങ്ക് വച്ച ട്വീറ്റ് വൈറലായിരുന്നു. ‘അടിപൊളി വന്ദേ ഭാരത്’ എന്നാണ് അദ്ദേഹം നരേന്ദ്ര മോദിക്ക് ഉദ്‌ഘാടന ചടങ്ങിനെത്തിയ പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾക്ക് ക്യാപ്ഷൻ ആയി നൽകിയിരുന്നത്. നേരത്തെ കേരള സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മലയാളത്തിൽ ചെയ്ത ട്വീറ്റും, ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മലയാളത്തിലുള്ള സംബോധനകളും തരംഗമായിരുന്നു.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന ആളുകളുടെ ആരവത്തിനൊപ്പം വന്ദേഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങുകയായിരുന്നു. ക്ഷണിക്കപ്പെട്ട യാത്രക്കാരുമായായിരുന്നു വന്ദേഭാരതിന്റെ ആദ്യ യാത്ര. 14 സ്റ്റേഷനുകളിലാണ് കന്നിയാത്രയിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിരുന്നത്.

Related Articles

Latest Articles