Wednesday, January 7, 2026

ശബരിമല വിശ്വാസസംരക്ഷണത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകും; വി മുരളീധരന്‍

ദില്ലി: കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ശബരിമല വിശ്വാസസംരക്ഷണത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകും. സംസ്ഥാനത്ത് വോട്ടിങ് ശതമാനം ഉയരാതിരുന്നത് പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ കാലഘട്ടത്തിലും ഒരോ സാഹചര്യത്തിലാണ് വോട്ടിങ് ശതമാനം കൂടുകയും കുറയുകയും ചെയ്യുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മുന്നേറ്റം ഉണ്ടായില്ലെന്ന് പറയാന്‍ സാധിക്കില്ല. പല സ്ഥലത്തും മുന്നേറ്റമുണ്ടായിട്ടുണ്ട്. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ വോട്ട് വലിയതോതില്‍ വര്‍ധിച്ച സ്ഥലങ്ങളുണ്ട്. ചില സ്ഥലങ്ങളില്‍ അത്രയുണ്ടായിട്ടില്ല. ഇതിന്റെ കാരണം എല്ലാവര്‍ക്കും അറിയാം. ബി ജെ പിക്ക് വിജയസാധ്യതയില്ലെന്ന് കരുതിയ ആളുകള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തിട്ടുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര-കേരള തര്‍ക്കത്തില്‍ പകച്ചുനില്‍ക്കില്ലെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വിശ്വാസ സംരക്ഷണം പാര്‍ട്ടി നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles