രാജ്യത്താകമാനം വലിയ ചർച്ചയായ നിര്‍ഭയ കൂട്ടബലാത്സംഗകേസില്‍ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് സൂചന. ജയിൽ അധികൃതരാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്കിയ അപ്പീല്‍ തള്ളിയിരുന്നു.കുറ്റകൃത്യത്തിന്റെ പൈശാചികത കണക്കിലെടുക്കുമ്പോള്‍ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

