Sunday, September 27, 2026

ലഷ്‌കർ ഭീകരൻ ജുനൈദ് മുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു; ബി ജെ പി നേതാക്കൾക്കൊപ്പം നരസിംഹാനന്ദ സരസ്വതിയെയും ജിതേന്ദ്ര നാരായണയെയും വധിക്കാൻ പദ്ധതിയിട്ടു എന്ന് എ ടി എസ് റിപ്പോർട്ട്

 

മുംബൈ : ലഷ്‌കർ ഇ ത്വായ്ബ ഭീകരൻ ജുനൈദ് മുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. പൂനെയിൽ നിന്ന് പിടിയിലായ ഭീകരൻ നോട്ടമിട്ടത് ബിജെപി നേതാക്കളെയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സേന സമർപ്പിച്ച 2000 പേജുള്ള കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കൂടാതെ നരസിംഹാനന്ദ സരസ്വതിയെയും ഹിന്ദു മതം സ്വീകരിച്ച ജിതേന്ദ്ര നാരായണെയും വധിക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

മെയ് 24 ന് പൂനെയിലെ ദപോഡി മേഖലയിൽ വെച്ചാണ് ജുനയ്ഡ് മുഹമ്മദിനെ എടിഎസ് അറസ്റ്റ് ചെയ്തത്. ബുൽദാന സ്വദേശിയാണ് ഇയാൾ. ജമ്മു കശ്മീരിലെ ഭീകര സംഘടനകളുമായി ബന്ധപ്പെടാൻ സോഷ്യൽ മീഡിയയാണ് ഇയാൾ ഉപയോഗിച്ചത്.

ഭീകര പ്രവർത്തനങ്ങൾക്ക് ജുനൈദിന് ഫണ്ട് നൽകിയത് ഇനാമുൽ ഹഖ് ,യൂസഫ് അഫ്താബ് ഹുസൈൻ ഷാ എന്നിവരാണെന്നു കണ്ടെത്തിയതിനാൽ ഇരുവരെയും എടിഎസ് അറസ്റ്റ് ചെയ്തു

Related Articles

Latest Articles