Sunday, September 27, 2026

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം മെയ് 6 ന് ; ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നുളള അറിയിപ്പ് അനുസരിച്ച് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ആകും കിരീടധാരണം

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം 2023 മെയ് 6 ന്. ബ്രിട്ടീഷ് രാജകുടുംബമാണ് ഇക്കാര്യം അറിയിച്ചത്. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നുളള അറിയിപ്പ് അനുസരിച്ച് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ആകും കിരീടധാരണം നടക്കുക. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മകന്‍ ചാള്‍സ് രാജാവായി അവരോധിതനായത്. സെപ്തംബര്‍ എട്ടിനായിരുന്നു രാജ്ഞിയുടെ അന്ത്യം. ചടങ്ങില്‍ രാജാവിന്റെ കിരീടധാരണത്തിനൊപ്പം കമീല രാജ്ഞിയെയും കിരീടമണിയിക്കും.

ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണാധികാരി ആയിരുന്ന എലിസബത്ത് രാജ്ഞി (96 ) സെപ്തംബർ 8 നാണ് നിര്യാതയായത് . 1926 ല്‍ ജനിച്ച എലിസബത്ത് രാജ്ഞി 1952 മുതല്‍ 2022 വരെ ബ്രിട്ടന്റെ ഭരണാധികാരിയായിരുന്നു. ബ്രിട്ടനിലെ സ്റ്റോക്ക് ലാന്‍ഡിലെ ബാല്‍ മോറല്‍ കാസിലായിരുന്നു രാജ്ഞി ചികിത്സാര്‍ത്ഥം ഉണ്ടായിരുന്നത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് നാലാമത്തെ മകനായ ചാള്‍സ് ആണ് ബ്രിട്ടന്റെ രാജപദവി ഏറ്റെടുത്തത്.

Related Articles

Latest Articles