Saturday, April 20, 2024
spot_img

ചാർലി ജനിച്ചത് ഒരു കൈയും പകുതി കാലുമായി ..|

പ്രതിബന്ധങ്ങളോടു പോരാടി ജീവിതത്തിൽ വിജയിച്ച നിരവധി പേരുടെ കഥകൾ‌ കേട്ടിട്ടുണ്ടാകും കനേഡിയൻ സ്വദേശിയായ ചാർലി റൂസോ (Charlie Rousseau) എന്ന യുവതി അത്തരമൊരാളാണ്. ഭിന്നശേഷിക്കാരിയായ ചാർലി തന്റെ ശാരീരിക അവസ്ഥകളോടു പോരാടിയാണ് ജീവിക്കുന്നത്.

കാനഡയിൽ നിന്നുള്ള ചാർലി റൂസോയ്ക്ക് ഇപ്പോൾ 25 വയസ്സുണ്ട്. കൗമാരപ്രായത്തിലാണ് അവളുടെ അമ്മ അവളെ ഗർഭം ധരിച്ചത്. കുഞ്ഞിനെ വളർത്താൻ അമ്മയുടെ ജീവിത സാഹചര്യങ്ങൾ അനുവദിച്ചില്ല. അവർ തന്റെ മകളെ നശിപ്പിക്കാൻ തന്നെ തീരുമാനിച്ചു. അവർ ഗർഭച്ഛിദ്രത്തിന് ശ്രമിച്ചു. എന്നാൽ, കുഞ്ഞ് മരിച്ചില്ല. അവൾ അതിജീവിച്ചു. പക്ഷേ, അമ്മയുടെ ആ പ്രവൃത്തിയുടെ ബാക്കിപത്രമായി ഒരു കൈയും പകുതി കാലുമായാണ് അവൾ ജനിച്ചത്.

കാനഡയിലെ ക്യൂബെക്കിലെ റൂയിൻ-നോറണ്ടയിലാണ് അവൾ ഇപ്പോഴുള്ളത്. ഇത്രയേറെ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും, അവൾ ഒരു സാധാരണ കുട്ടിയെ പോലെ തന്നെയാണ് വളർന്നത്. കൗമാരപ്രായത്തിൽ എത്തിയപ്പോഴാണ്, അവളുടെ അമ്മ നടന്നതെല്ലാം അവളോട് തുറന്ന് പറയുന്നത്. ആശുപത്രിയിൽ വച്ച് ഡോക്ടർക്ക് സംഭവിച്ച കൈപ്പിഴയാണ് ഗർഭച്ഛിദ്രം പരാജയമായതെന്ന് അമ്മ മകളോട് പറഞ്ഞു. ഒടുവിൽ ഇനി ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ഡോക്ടർ അവരോട് പറഞ്ഞു. അമ്മയ്ക്ക് വേണമെങ്കിൽ വീണ്ടും ശ്രമിക്കാമായിരുന്നു. അതുമല്ലെങ്കിൽ ആശുപത്രിയ്ക്ക് എതിരെ കോടതിയിൽ കേസ് കൊടുക്കാമായിരുന്നു. എന്നാൽ, നാട്ടുകാരെ അറിയിക്കാനോ, ഇതൊരു സംഭവമാക്കാനോ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നുവെന്ന് ചാർലി പറയുന്നു.

Related Articles

Latest Articles