Monday, May 20, 2024
spot_img

ഹൈന്ദവ നവോത്ഥാനത്തിന് അതുല്യ സംഭാവനകൾ നൽകിയ ചട്ടമ്പി സ്വാമികളെ സ്മരിച്ച് തീർത്ഥപാദ മണ്ഡപം സംരക്ഷണ സമിതി. സ്വാമിക്ക് തിരുവനന്തപുരത്ത് ഉചിതമായ സ്മാരകം വേണം

തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാനത്തിന് അതുല്യമായ സംഭാവനകൾ നൽകിയ ചട്ടമ്പി സ്വാമികളുടെ സമാധി ദിനം തിരുവനന്തപുരം തീർത്ഥ പാദ മണ്ഡപത്തിന് മുൻപിൽ നടന്നു. കെ രാമൻ പിള്ള ചടങ്ങ് ഉൽഘാടനം ചെയ്തു.Dr അജയകുമാർഅധ്യക്ഷത വഹിച്ചു ,തീർത്ഥ പാദ മണ്ഡപം സംരക്ഷണ സമിതി ജനറൽ കൺവീനർ സുധാകരൻ, കൺവീനർ ഷാജു വേണുഗോപാൽ എന്നിവർ സംസാരിച്ചു.തച്ചു തകർത്തിട്ടിരിക്കുന്ന തീർത്ഥ പാദ മണ്ഡപം സർക്കാർ വിട്ടു നൽകണമെന്നും സ്വാമിക്ക് ഉചിതമായ സ്മാരകം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചു ശക്തമായ സമരം ആരംഭിക്കാൻ സമിതി തീരുമാനിച്ചു.

ചട്ടമ്പി സ്വാമികൾക്ക് ഉചിതമായ സ്മാരകം കേരളത്തിലില്ലെന്നും തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ജന്മസ്ഥലം സ്മാരകം നിർമ്മിക്കാനായി വിട്ടുകിട്ടണമെന്നും കാലങ്ങളായി ആവശ്യമുയരുന്നുണ്ട്. സ്വകാര്യ വ്യക്തിയുടെ കയ്യിലുള്ള സ്ഥലം വിലകൊടുത്തു വാങ്ങാൻ തയ്യാറാണെന്നും സർക്കാർ അതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്

Related Articles

Latest Articles