Friday, May 3, 2024
spot_img

സന്തോഷ് കിരീടം ഏറ്റുവാങ്ങി കേരളം: 75-ാമത് സന്തോഷ്‌ ട്രോഫിയില്‍ കേരളം ചാമ്പ്യന്മാര്‍, പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയത് വെസ്റ്റ് ബെംഗാളിനെ

മലപ്പുറം: മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന 75-ാമത് സന്തോഷ് ട്രോഫി ഫൈനലില്‍ ചമ്പ്യാന്മാരായി കേരളം. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ആദ്യം പിന്നിലായ കേരളം 117-ം മിനുറ്റിൽ ഗോൾ തിരിച്ചടിച്ച് മത്സരം സമനിലയിലാക്കുകയും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 ന് ബെംഗാളിനെ വീഴ്ത്തി സ്വന്തം കാണികൾക്ക് മുന്നിൽ കിരീടത്തിൽ മുത്തമിടുകയുമായിരുന്നു.

എക്സ്ട്രാ ടൈമിനിറെ ആദ്യ പകുതിയില്‍ ഗോള്‍ നേടി കൊണ്ട് ദിലീപ് ഓർവാൻ ബംഗാളിന് വേണ്ടി വിജയം സുനിശ്ചിതമാക്കി എന്ന് വിചാരിച്ചെങ്കിലും സബായി വന്ന ബിബിന്‍ അജയന്‍ സ്കോര്‍ സമനിലയില്‍ ആക്കി.അതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടിലേക്ക് കടന്നു.1993ലാണ് കേരളം അവസാനമായി സ്വന്തം മണ്ണില്‍ സന്തോഷ് ട്രോഫി നേടിയത്. അന്ന് കേരളം എതിരില്ലാത്ത രണ്ടു ഗോളിന് ആണ് മഹാരാഷ്ട്രയേ പരാജയപ്പെടുത്തിയത്.

കളിയുടെ 97- ാം മിനുട്ടില്‍ ബംഗാള്‍ ലീഡ് എടുത്തു. കേരളാ പ്രതിരോധ താരം സഹീഫ് വരുത്തിയ പിഴവില്‍ നിന്ന് പകരക്കാരനായി എത്തിയ സുപ്രിയ പണ്ഡിതിന് ലഭിച്ച പന്ത് ബോക്‌സിലേക്ക് ക്രോസ് ചെയ്തു. ബോക്‌സിന് അകത്ത്‌നിന്നിരുന്ന ദിലിപ് ഒര്‍വാന്‍ കേരളാ കീപ്പര്‍ മിഥുനെ കാഴ്ചക്കാരനാക്കി ഹെഡറിലൂടെ ഗോളാക്കി മാറ്റി. 114 ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫിന് അവസരം ലഭിച്ചു. പോസ്റ്റ് ലക്ഷ്യമാക്കി ജിജോ ഒരു വോളി അടിച്ചെങ്കിലും ഗോളായി മാറിയില്ല. 117 ാം മിനുട്ടില്‍ കേരളം സമനില പിടിച്ചു. വലതു വിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ ക്രോസില്‍ പകരക്കാരനായി എത്തിയ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെയായിരുന്നു ഗോള്‍ നേടിയത്.‌

അധിക സമയത്തും സ്കോർ സമനിലയിലായതോടെ മത്സരം പെനാൽറ്റിയിലേക്ക്. സ്വന്തം കാണികൾക്ക് മുന്നിൽ മനോധൈര്യം കൈവിടാതെ ഷൂട്ടൗട്ട് നേരിട്ട കേരളം ബെംഗാളിനെ 5-4 ന് വീഴ്ത്തി കിരീടത്തിൽ മുത്തമിടുമ്പോൾ ഗ്യാലറി കുലുങ്ങി മറിഞ്ഞു.

Related Articles

Latest Articles