u-p-chemical-factory
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മരണം ഒന്‍പതായി. 19 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. ഹാര്പുര് ജില്ലയിലെ വ്യാവസായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്.
നിരവധി പേര്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം . രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് അറിയുന്നത്.
ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം. 25 തൊഴിലാളികള്‍ ഇവിടെ ജോലിയെടുക്കുന്നുണ്ട്. അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ഇലക്ട്രേണിക് സാധനങ്ങള്‍ നിര്‍മിക്കാനുള്ള അനുമതിയാണ് ഫാക്ടറിക്കുണ്ടായിരുന്നത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്ന് ഹാപുര്‍ ഡിഎം മേധാ രൂപം അറിയിച്ചു.
ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സമയം നൂറിലധികം തൊഴിലാളികള്‍ ഫാക്ടറിയിലുണ്ടായിരുന്നു. അപകടം സംബന്ധിച്ച് അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. സ്ഫോടനത്തിനു കാരണമായ രാസവസ്തു തിരിച്ചറിയാന്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…