Monday, September 28, 2026

സിനിമയിൽ നായികയാക്കാമെന്ന് വാഗ്ദാനം നൽകി സീരിയല്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; സംഭവത്തില്‍ ക്യാമറമാന്‍ പോലീസ് പിടിയിൽ

ചെന്നൈ: സിനിമയില്‍ നായികയാക്കാം എന്ന് വാഗ്ദാനം നല്‍കി സീരിയല്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ക്യാമറമാന്‍ പിടിയിൽ.

ചെന്നൈ വത്സരവാക്കത്താണ് സംഭവം. ഓംശക്തി നഗറിലെ കാശിനാഥനെയാണ് യുവതിയുടെ പരാതിയില്‍ പോലീസ് പിടികൂടിയത്. കൊടുങ്കയ്യൂര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരിയായ സീരിയല്‍ നടിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ഏതാനും മാസം മുമ്പാണ് കാശിനാഥന്‍ യുവതിയെ പരിചയപ്പെട്ടത്. സംവിധായകരുമായി അടുപ്പമുള്ളതിനാല്‍ നായികയാക്കാമെന്നും ഫോട്ടോഷൂട്ടിനായി വീട്ടില്‍വരണമെന്നും നടിയോട് ആവശ്യപ്പെട്ടു.

തുടര്‍ന്ന്, യുവതി കാശിനാഥന്റെ വീട്ടിലെത്തി. മദ്യലഹരിയിലായിരുന്ന ഇയാള്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറി മാറി ഓടിരക്ഷപ്പെട്ട നടി വത്സരവാക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles

Latest Articles