Monday, December 22, 2025

ഇത് സിപിമ്മിന്റെ ആസൂത്രിത കൊലപാതകം; ആരോപണവുമായി ചെന്നിത്തല

പെരിയയില്‍ രണ്ട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും അക്രമികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

യാതൊരു പ്രകോപനവുമില്ലാതെയാണ് സിപിഎം ആക്രമണമെന്നും അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധതമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലോകസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിൽ കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ വ്യാപകമായി ആക്രമണങ്ങൾ അഴിച്ച് വിടുകയാണ് സിപിഎമ്മെന്നും ചെന്നിത്തല ആരോപിച്ചു.

Related Articles

Latest Articles