Wednesday, December 31, 2025

കുടുംബ പ്രശനങ്ങൾ താങ്ങാൻ കഴിഞ്ഞില്ല! ഭർത്താവ് കണ്ടെത്തിയ പരിഹാരം ഭാര്യയെ കഴുത്തുഞെരിച്ച് കൊല്ലുക, പുറം ലോകത്തെ അറിയിച്ചത് കുഴഞ്ഞു വീണുള്ള മരണമെന്ന്: ചേര്‍ത്തലയിലെ നവവധുവിന്റെ മരണം കൊലപാതകം, ഭര്‍ത്താവ് അറസ്റ്റില്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നവവധുവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. ഭര്‍ത്താവ് അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിൽ. അപ്പുക്കുട്ടന്‍ ഭാര്യ ഹെനയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി.

കഴിഞ്ഞമാസം 26 നാണ് ഹെന മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറാണ് കൊലപാതകമാണെന്ന സംശയം ഉന്നയിച്ചത്. തുടര്‍ന്ന് അപ്പുക്കുട്ടനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ആറുമാസം മുന്നെയാണ് ഹെനയും അപ്പുക്കുട്ടനും വിവാഹിതരായത്. കുടുംബ പ്രശ്ങ്ങളാണ് കൊലപാതകത്തിന് കാരണം. ഹെനയെ സ്വയം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അപ്പുക്കുട്ടന്‍ പറഞ്ഞു. കുളിമുറിയില്‍ കുഴഞ്ഞു വീണു എന്നാണ് ഭര്‍തൃ വീട്ടുകാര്‍ ആദ്യം പോലീസിനോട് പറഞ്ഞത്.

Related Articles

Latest Articles