Monday, May 20, 2024
spot_img

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; നാല് ബി.എസ്.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

റായ്പുര്‍: ഛത്തീസ്ഗഡിലെ കാങ്കറില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റമുട്ടലില്‍ നാല് ബി.എസ്.എഫ് ജവാന്മാര്‍ വീരമൃത്യുവരിച്ചു. രണ്ടു ജവാന്മാര്‍ക്ക് പരിക്കേറ്റു. എ.എസ്.ഐ ബോറോ, കോണ്‍സ്റ്രബിള്‍ രാമകൃഷ്ണന്‍ എന്നിവരാണ് വീരമൃത്യുവരിച്ചത്. അസിസ്റ്റന്റ് കമാന്‍ഡന്റ് ഗോപു റാം, ഇന്‍സ്പെക്ടര്‍ ഗോപാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കാങ്കര്‍ ജില്ലയിലെ മഹ്‌ലയ്ക്കു സമീപമുള്ള വനപ്രദേശത്ത് ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു ആക്രമണം. പതിവ് പരിശോധനകള്‍ക്ക് ഇറങ്ങിയ 114 ബറ്റാലിയനിലെ ജവാന്മാരാണ് കൊല്ലപ്പെട്ടതെന്ന് ആന്റി-നക്സല്‍ ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ പി.സുന്ദരരാജ് പറഞ്ഞു. ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്നു സ്ഥലത്ത് സേന ജാഗ്രത വര്‍ദ്ധിപ്പിച്ചു. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മേഖലയില്‍ മാവോയിസ്റ്റുകള്‍ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഏപ്രില്‍ 18 ന് രണ്ടാം ഘട്ടത്തിലാണ് കാങ്കര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ്.

Related Articles

Latest Articles