ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക്കിസ്ഥാന് പ്രകോപനം. പൂഞ്ച് സെക്ടറിലെ ഗുല്പുരിലാണ് പാക്കിസ്ഥാന് അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയത്.
വ്യാഴാഴ്ച വൈകുന്നേരമാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

