Monday, May 20, 2024
spot_img

കോഴിവില പറന്ന് ഉയരുന്നു; കോഴിക്കോട് കിലോയ്ക്ക് 240 രൂപ; പിന്നിൽ തമിഴ്നാട് ലോബി ?

തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു. വലിയ പെരുന്നാളിന് മുന്നോടിയായി കോഴി ഇറച്ചിക്ക് ആവശ്യക്കാർ എറിയതോടെ വില കുത്തനെ ഉയർന്നത്. പത്ത് ദിവസം മുൻപ് വരെ 130 മുതൽ150 വരെ വിലയുണ്ടായിരുന്ന ഒരു കിലോ കോഴി ഇറച്ചിയുടെ വില ഇപ്പോൾ 240 രൂപയിൽ എത്തിയിരിക്കുകയാണ്.

തമിഴ്നാട് ലോബി കൃത്രിമക്ഷാമം സൃഷ്ടിച്ച് കോഴി വില ഉയർത്തുന്നതായും റിപ്പോർട്ടുകളുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള വരവ് കുറഞ്ഞതും തീറ്റയുടെ വില വർധിച്ചതും കോവിഡ് പ്രതിസന്ധിയുമാണ് ചിക്കൻ വില വർധനക്കിടയാക്കിയതെന്നാണ് വൻകിട വ്യാപാരികൾ പറയുന്നത്. എന്നാൽ എല്ലാ സീസൺ സമയങ്ങളിലും വില വർദ്ധിപ്പിക്കുവാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്.

കോഴിത്തീറ്റവില കൂടുന്നതും ഇറച്ചിക്കോഴി വില ഉയരാന്‍ കാരണമായി. കോഴിത്തീറ്റ വില കുറയാതെ ഇനി ഇറച്ചിക്കോഴി വില കുറയ്ക്കില്ലെന്നാണ് ഫാം ഉടമകള്‍ പറയുന്നത്. അതേസമയം സംസ്ഥാനത്ത് സംസ്ഥാനത്തെ ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി വ്യക്തമാക്കി. പൗള്‍ട്രി വികസന കോര്‍പറേഷന്‍റെ ഔട്ട്‌ലെറ്റുകളിൽ മിതമായ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കും. ഇറച്ചിക്കോഴി കൃഷി കൂട്ടുമെന്നും മന്ത്രി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles