തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവരെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നന്ദി അറിയിച്ചു.
ജനാധിപത്യപ്രക്രിയയുടെ ആകെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായ അന്തരീക്ഷത്തിലാണ് നടത്താനായത്. നിഷ്പക്ഷവും, സ്വതന്ത്രവും, നീതിപൂര്‍വവുമായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനായത് സന്തോഷകരമാണ്.
ഈ മഹാസംരംഭത്തോട് സഹകരിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കും, പ്രത്യേകിച്ച് ജില്ലാതലത്തില്‍ പ്രവര്‍ത്തിച്ച റിട്ടേണിംഗ് ഓഫീസര്‍മാരായ ജില്ലാ കളക്ടര്‍മാര്‍, അവരുടെ കീഴില്‍ പ്രവര്‍ത്തിച്ച ജീവനക്കാര്‍ എന്നിവര്‍ക്കും, സംസ്ഥാന പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിച്ച എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും ടീമംഗങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനും രാഷ്ട്രീയകക്ഷി നേതാക്കള്‍ക്കും അവരുടെ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
സമയാസമയങ്ങളില്‍ എല്ലാ വിവരങ്ങളും പൊതുജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ നല്‍കിയ സഹകരണത്തിനും നന്ദി അറിയിച്ചു.
ഓഫീസിലെ ജീവനക്കാര്‍ രാവും പകലും ഉള്‍പ്പെടെ പ്രതിബദ്ധതയോടെ ടീം വര്‍ക്കായി പ്രവര്‍ത്തിച്ചു. ഇത്രയും പ്രതിബദ്ധതയും കഠിനാധ്വാനവുമുള്ള ടീമിന് നേതൃത്വം നല്‍കാനായത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

