Sunday, September 20, 2026

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്: കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനാണ് അറസ്റ്റിലായത്.ഇയാള്‍ ഡ്യൂട്ടിയിലുള്ളപ്പോഴാണ് സ്വര്‍ണ്ണം കടത്തിയതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഡിആര്‍ഐ ആണ് രാധാാകൃഷ്ണനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ച വിമാനത്താവളത്തില്‍ വച്ച്‌ 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയതോടെയാണ് വലിയ തട്ടിപ്പ് പുറത്തുവന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്റെയും സെറീന ഷാജിയുടെയും ബാഗില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. വിമാനത്താവളത്തിനുള്ളില്‍ കള്ളകടത്തുകാര്‍ക്ക് സഹായം ലഭിച്ചുവെന്ന സംശയം ഡിആര്‍ഐക്ക് ഉണ്ടായിരുന്നു.

Related Articles

Latest Articles