Saturday, September 26, 2026

ചീഫ് ജസ്റ്റീസിനെതിരായ ഗൂഢാലോചന; അന്വേഷണ ഉത്തരവ് ഇന്ന് രണ്ടു മണിക്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെയുള്ള ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഉത്സവ് ബെയ്ന്‍സ് നല്‍കിയ പുതിയ സത്യവാങ്മൂലം സുപ്രീം കോടതി പരിഗണിക്കുന്നു.

സത്യവാങ്മൂലം മുദ്രവച്ച കവറിലാണ് കൈമാറിയിരിക്കുന്നത്. ഗൂഢാലോചന അന്വേഷണത്തില്‍ ഉത്തരവ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഗൂഢാലോചന കേസിലെ അന്വേഷണം യുവതിയുടെ ലൈംഗികാരോപണത്തിലെ ആഭ്യന്തര അന്വേഷണത്തെ ബാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Related Articles

Latest Articles