Wednesday, September 30, 2026

പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരാൾ മരിച്ചു; എഎസ്‌ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിക്ക്

കൊച്ചിയില്‍ നിന്നും കേസ് അന്വേഷണത്തിനായി തമിഴ്നാട്ടിലേയ്ക്ക് പോയ പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരാൾ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ പെണ്‍കുട്ടിയ കാണാതായ സംഭവം അന്വേഷിക്കുന്നതിന് പോയ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പെണ്‍കുട്ടിയുടെ ബന്ധുവും തൃപ്പൂണിത്തുറ സ്വദേശിയുമായ ഹരിനാരായണനാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തില്‍ എഎസ്‌ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. എഎസ്‌ഐ വിനായകന്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ രാജേഷ്, അര്‍നേള്‍ഡ്,ഡിനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Related Articles

Latest Articles