Thursday, May 16, 2024
spot_img

ഗ്യാലന്ററി അവാർഡ് ജേതാക്കളേയും സൈനിക നടപടികളിൽ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളേയും ആദരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് നടന്ന അനുമോദന ചടങ്ങിൽ കേരളത്തിൽ നിന്നുള്ള ഗ്യാലന്ററി അവാർഡ് ജേതാക്കളെയും വീര മൃത്യു വരിച്ച സേനാംഗങ്ങളുടെ പത്നിമാരെയും രക്ഷിതാക്കളെയും മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു.


ഗാലൻട്രി അവാർഡ് ജേതാക്കൾ, വീരനാരികൾ / മാതാപിതാക്കൾ എന്നിവർക്ക് മുഖ്യമന്ത്രി അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങിന് ശേഷം മുഖ്യമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും നമ്മുടെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഇന്ത്യൻ സൈന്യത്തിന്റെ നിസ്വാർത്ഥ സേവനത്തെ അഭിനന്ദിക്കുകയും ചെയ്തു.

രാജ്യത്തെ സേവിക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. നിലവിൽ നമ്മുടെ രാജ്യത്തെ സേവിക്കുന്ന എല്ലാ സൈനികരേയും അദ്ദേഹം അഭിനന്ദിച്ചു. രാഷ്ട്രത്തിന് വേണ്ടിയുള്ള നിസ്വാർത്ഥ സേവനത്തിനായി സൈനിക യൂണിഫോം ധരിക്കുന്ന എല്ലാ സ്തീപുരുഷ സേനാംഗങ്ങൾക്കുo കേരള സംസ്ഥാനത്തിന് വേണ്ടി മുഖ്യമന്ത്രി തന്റെ കടപ്പാട് രേഖപ്പെടുത്തി.

ഈ ധീര പുരസ്‌കാര ജേതാക്കളും വീര നാരിമാരും ധീരമാതാപിതാക്കളും പ്രകടിപ്പിക്കുന്ന ധീരത നമുക്കെല്ലാവർക്കും പ്രചോദനം നൽകുന്നതാണെന്നും ഇവരെല്ലാം ഇന്നത്തെയും വരും തലമുറകൾക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

സായുധ സേനയുടെ ആവശ്യങ്ങൾക്ക് ഏറ്റവും ഉയർന്ന പരിഗണന നൽകിയതിന് പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ ചടങ്ങിൽ മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി. സൈനികരുടെ ക്ഷേമത്തിനായി സൈന്യം എന്ത് അഭ്യർത്ഥനകൾ നടത്തിയാലും അവയെല്ലാം മുഖ്യമന്ത്രി ചുരുങ്ങിയ സമയത്തിനുള്ളിൽ നിറവേറ്റിയതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭരണകൂടം സായുധ സേനയുടെ സേവനം അഭ്യർത്ഥിച്ചപ്പോഴെല്ലാം സേനാംഗങ്ങൾ കേരളീയരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും ഭാവിയിലും ഇത്തരം സേവനങ്ങൾ തുടരുമെന്നുo അദ്ദേഹം ഉറപ്പുനൽകി.

Related Articles

Latest Articles