Sunday, December 21, 2025

ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണ് ; പുതിയ രീതികളും പരീക്ഷണങ്ങളുമാണ് ഭക്ഷണത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി

കൊച്ചി: ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണെന്നും ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് അമ്മമാർ വിളമ്പുന്ന സംതൃപ്തി നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . ഹോട്ടലുകളും റസ്റ്ററന്റുകളും കേരളത്തെ മുഴുവൻ ഊട്ടുന്നവരാണെന്നും പുതിയ രീതികളും പരീക്ഷണങ്ങളുമാണ് ഭക്ഷണത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

നമ്മുടെ നാട്ടിലെ ഭക്ഷണ രീതികൾ പിന്തുടർന്നപ്പോൾ ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് പ്രതേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു

Related Articles

Latest Articles