Tuesday, May 21, 2024
spot_img

ബീച്ചിലെ തിരയിൽപ്പെട്ട് അപകടം ; ഭാര്യയ്ക്കൊപ്പം ഉല്ലാസ യാത്രയ്‌ക്കെത്തിയ യുവാവ് മരിച്ചു

തിരുവനന്തപുരം: വർക്കലയിലെ ഓടയം ബീച്ചിൽ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. ബീച്ചിൽ കുളിക്കാനിറങ്ങിയ സദാശിവയാണ് തിരയിൽപ്പെട്ട് മരിച്ചത്. ബെംഗളൂരു സ്വദേശിയാണ് മരിച്ച സദാശിവ

ഭാര്യയ്ക്കൊപ്പം ഉല്ലാസ യാത്രയ്ക്കായാണ് സദാശിവ വർക്കലയിലെത്തിയത്. ഓടയം ബീച്ചിലെ സ്വകാര്യ റിസോർട്ടിന് സമീപത്തെ ബീച്ചിൽ കുളിക്കുമ്പോഴാണ് ഇയാൾ തിരയിൽപ്പെട്ടത്. യുവാവിനെ നാട്ടുകാരും ലൈഫ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.

Related Articles

Latest Articles