Tuesday, May 21, 2024
spot_img

ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി;പിറന്നാൾ ദിനത്തിൽ യുവതിക്ക് ദാരുണാന്ത്യം

കാസര്‍കോട്:പിറന്നാള്‍ ദിനത്തില്‍ ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം.കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി ജയശീല ആണ് അപകടത്തിൽ മരിച്ചത്.24 വയസായിരുന്നു.തുമിനാട്ടിലെ ബേക്കറിയിൽ ജീവനക്കാരിയായിരുന്നു ജയശീല.

ബേക്കറി കൂട്ട് തയാറാക്കുന്നതിനിടെ അബദ്ധത്തിൽ യന്ത്രത്തിനുള്ളില്‍ ചുരിദാറിന്‍റെ ഷാള്‍ കുടുങ്ങുകയായിരുന്നു. ജയശീലയെ ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Articles

Latest Articles